തെരുവുനായയെ കണ്ട് ഭയന്നോടി…കിണറ്റിൽ വീണ് 9 വയസുകാരന് ദാരുണാന്ത്യം…

തെരുവുനായയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ് 9 വയസുകാരൻ മരിച്ചു. കണ്ണൂർ തുവ്വക്കുന്നിലെ മുഹമ്മദ് ഫസൽ ആണ് മരിച്ചത്. വൈകിട്ട് കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ തെരുവുനായയെ കണ്ട് ഭയന്നോടുകയായിരുന്നു. തുടര്‍ന്ന് കാണാതായ ഫസലിനെ തെരച്ചിലിനോടുവിൽ സമീപത്തെ പറമ്പിലെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. തുവ്വക്കുന്ന് ഗവണ്‍ണെന്‍റ് എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാൻ് മുഹമ്മദ് ഫസല്‍.

വൈകിട്ട് അഞ്ചരയോടെ കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്നു. ആ സമയത്ത് തെരുവുനായയെ കണ്ട് കുട്ടികള്‍ ചിതറിയോടി. സമീപത്തുള്ള പറമ്പിലൂടെയാണ് കുട്ടികളോടിയത്. പിന്നീട് കുട്ടി എങ്ങോട്ട് പോയെന്ന് മനസിലായില്ല. തെരച്ചിലിനൊടുവിലാണ് തൊട്ടടുത്ത് വീട്ടിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ കുഞ്ഞിനെ കാണുന്നത്. ഫയര്‍ഫോഴ്സ് എത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Related Articles

Back to top button