ഡിഐഎഫ്ഐ പ്രവർത്തകൻ റിജിത്തിൻ്റെ കൊലപാതകം: ആർഎസ്എസുകാരായ ഒൻപത് പ്രതികളുടെ ശിക്ഷാവിധി ഇന്ന്…
ഡിഐഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസിൽ ശിക്ഷാവിധി ഇന്ന്. കഴിഞ്ഞ ദിവസം കേസിലെ പ്രതികളായ 9 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു. ശിക്ഷാവിധി പ്രസ്താവിക്കുവാൻ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് കേസ് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. 19 വർഷം മുൻപ് നടന്ന കൊലപാതകത്തിൽ 10 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ വിചാരണ വേളയിൽ മരണപ്പെട്ടു. ഇയാൾ ഉൾപ്പെടെ 10 പ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ആർഎസ്എസ് പ്രവർത്തകരായ ചുണ്ടയിൽ വയക്കോടൻ വീട്ടിൽ വി വി സുധാകരൻ, കെ ടി ജയേഷ്, സി പി രഞ്ജിത്ത്, പി പി അജീന്ദ്രൻ, ഐ വി അനിൽ, കെ ടി അജേഷ്, വി വി ശ്രീകാന്ത്, വി വി ശ്രീജിത്ത്, പി പി രാജേഷ്, ടി വി ഭാസ്കരൻ എന്നിവരാണ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾ. കേസിലെ പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അന്നത്തെ അക്രമത്തിൽ റിജിത്തിനോടൊപ്പം ഗുരുതരമായി പരിക്ക് പറ്റിയ വിമൽ പറഞ്ഞു.