ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ചു… യുവാവും യുവതിയും വെന്തുമരിച്ചു… യുവതിയെ തിരിച്ചറിഞ്ഞില്ല…

യുവാവും യുവതിയും കാറിന് തീ പിടിച്ച് വെന്തുമരിച്ചു. മെഡ്‍ചാൽ ഖട്‍കേസറിലെ ഒആർആർ സർവീസ് റോഡിലാണ് സംഭവം. ഹൈദരാബാദ് സ്വദേശി ശ്രീറാമും (26) ഒരു സ്ത്രീയുമാണ് മരിച്ചത്. ഇവരുടെ വിവരങ്ങൾ വ്യക്തമല്ല, മൃതദേഹം തിരിച്ചറിയാനാവാത്ത നിലയിലാണ് കണ്ടെത്തിയത്. ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിക്കുകയായിരുന്നു. തീപിടിത്തത്തിന്‍റെ കാരണം പൊലീസ് സംഘമടക്കമെത്തി പരിശോധിക്കുകയാണ്. കാറിൽ കുടുങ്ങിയ ഇരുവർക്കും പുറത്തിറങ്ങി രക്ഷപ്പെടാനായില്ല.

Related Articles

Back to top button