എട്ടാം ക്ലാസുകാരിയുമായി അധ്യാപകൻ ഒളിച്ചോടി
എട്ടാം ക്ലാസുകാരിയുമായി അധ്യാപകൻ ഒളിച്ചോടിയെന്ന് പരാതി. സംഭവത്തിൽ സ്വകാര്യ സ്കൂൾ അധ്യാപകനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രണയം നടിച്ച് പെൺകുട്ടിയെ വലയിലാക്കിയ ശേഷം ഒളിച്ചോടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായതോടെ പിതാവ് സുന്ദർഗഡ് ജില്ലയിലെ കുത്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽക്കുകയായിരുന്നു.
ഒഡീഷയിലെ ആദിവാസി-സുന്ദർഗഡിലെ ഒരു സ്വകാര്യ സ്കൂളിലെ കണക്ക് മാഷായ ജോഗേഷ് ശർമയാണ് അറസ്റ്റിലായത്. പരാതിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടുപോയതിന് കേസ് രജിസ്റ്റർ ചെയ്തതായി രാജ്ഗംഗ്പൂർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ശശാങ്ക് ശേഖർ ബ്യൂറ പറഞ്ഞു. പ്രതിയെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും ബിഹാറിലെ സിവാൻ ജില്ലയിൽ വച്ചാണ് പിടികൂടിയത്. രക്ഷപ്പെടുത്തിയ വിദ്യാർഥിനിയെ
രക്ഷിതാക്കൾക്കൊപ്പം വിട്ടു. കുറ്റാരോപിതനായ അധ്യാപകനെ കോടതിയിൽ ഹാജരാക്കി.