മന്‍മോഹന്‍ സിങ്ങിന് രാജ്യം വിടനല്‍കി..നിഗം ബോധ് ഘട്ടില്‍ സംസ്‌കാരചടങ്ങുകള്‍ പൂര്‍ത്തിയായി….

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് രാജ്യം വിടനല്‍കി. നിഗം ബോധ് ഘട്ടിലായിരുന്നു അന്ത്യകര്‍മം. ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. പ്രധാനമന്ത്രി ഉള്‍പ്പെടെ പ്രമുഖരെത്തി. സിഖ് മതാചാര പ്രകാരമുള്ള സംസ്‌കാര ചടങ്ങുകളാണ് നടന്നത്.മോത്തിലാല്‍ മാര്‍ഗിലെ മൂന്നാം നമ്പര്‍ ഔദ്യോഗിക വസതിയില്‍നിന്നും രാവിലെ എട്ടോടെ മൃതദേഹം കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് മാറ്റി. എഐസിസി ആസ്ഥാനത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു.

സോണിയഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാല്‍ എംപി അടക്കമുള്ളവര്‍ ആദരാജ്ഞലി അര്‍പ്പിച്ചു. അന്തിമോപചാരം അര്‍പിക്കാന്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നീണ്ടനിരയായിരുന്നു. പൊതുദര്‍ശനത്തിനു ശേഷം നിഗം ബോധ്ഘാട്ടിലേക്ക് സംസ്‌കാരത്തിനായി കൊണ്ടുപോകുകയായിരുന്നു.

Related Articles

Back to top button