സാബുവിന് കണ്ണീരോടെ വിട നല്‍കി നാട്….മൃതദേഹം സംസ്കരിച്ചു….

കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നില്‍ ജീവനൊടുക്കിയ സാബു തോമസിന്‍റെ മൃതദേഹം സംസ്കരിച്ചു. കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് സഹകരണ സൊസൈറ്റിയിലെ നിക്ഷേപകനായ സാബു തോമസിന് നാടും കുടുംബവും വികാര നിര്‍ഭരമായ യാത്രയയപ്പാണ് നല്‍കിയത്. രാവിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്ന് വീട്ടിലെത്തിച്ച മൃതദേഹം ഉറ്റവര്‍ കണ്ണീരോടെ ഏറ്റുവാങ്ങി. പൊതുദര്‍ശനത്തിന് ശേഷം നാലരയോടെ കട്ടപ്പന സെന്റ് ജോർജ് പള്ളിയിൽ മൃതദേഹം സംസ്കരിച്ചു.

ഇന്നലെയാണ് കട്ടപ്പനയിലെ വ്യാപാരിയും നിക്ഷേപകനുമായ മുളങ്ങാശേരിൽ സാബു (56) ബാങ്കിന് മുന്നിൽ ആത്മഹത്യ ചെയ്തത്. സാബുവിന്‍റെ ആത്മഹത്യയില്‍ ജനരോഷം ഇരമ്പുകയാണ്. റൂറൽ ഡെവലപ്മെന്‍റ് സഹകരണ സൊസൈറ്റി ഭരണസമിതിയും ജീവനക്കാര്‍ക്കും പിന്നാലെ സിപിഎമ്മിനേയും പ്രതികൂട്ടിലാക്കുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നു. നിക്ഷേപക തുക ചോദിച്ചുച്ചെന്ന സാബുവിനെ മുൻ ഏരിയാ സെക്രട്ടറിയും സൊസൈറ്റി മുന്‍ പ്രസിഡന്‍റുമായ  വി ആർ സജി ഭീഷണിപ്പെടുത്തുന്നതാണ് ഫോൺ സന്ദേശത്തിലുള്ളത്. അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും പണി മനസ്സിലാക്കി തരാമെന്നുമാണ് സജിയുടെ ഭീഷണി. 

Related Articles

Back to top button