റൗഡി ലിസ്റ്റിലുള്ള യുവാവ് തൂങ്ങി മരിച്ചു…ശേഷം സുഹൃത്തുക്കൾ പോലീസിന് നേരെ….

പത്തനംതിട്ട: കൊടുമണ്ണിൽ പൊലീസിന്‍റെ റൗഡി പട്ടികയിലുള്ള യുവാവ് തൂങ്ങിമരിച്ചു. അതുൽ പ്രകാശ് എന്നയാളാണ് ജീവനൊടുക്കിയത്. സംസ്കാരത്തിന് ശേഷം അതുലിന്‍റെ സുഹൃത്തുക്കൾ പൊലീസിന് നേരെ കല്ലെറിഞ്ഞു. കഴിഞ്ഞ ദിവസമാണ് അതുൽ പ്രകാശ് തൂങ്ങി മരിച്ചത്. തുടർന്ന് സംസ്കാര ചടങ്ങുകൾക്ക് ശേഷം അതുലിന്റെ ചില സുഹൃത്തുക്കൾ പ്രദേശത്ത് അക്രമം അഴിച്ചുവിടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൊലീസിന് നേരെ കല്ലെറിഞ്ഞതിന് പുറമെ വെള്ളിയാഴ്ച വൈകുന്നേരം റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ചില സ്വകാര്യ വാഹനങ്ങൾ തടഞ്ഞുനിർത്തി അതിന് കേടുപാടുകൾ വരുത്തിയതായും ആരാപണമുണ്ട്.  തുടർന്ന് കൂടുതൽ പൊലീസ് സംഘമെത്തി ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെ പലരും ഓടിപ്പോയി. ഏഴ് പേർ നിലവിൽ പൊലീസ് കസ്റ്റഡിയിലുണ്ട്.

Related Articles

Back to top button