കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷം തട്ടിക്കൊണ്ടുപോയി….വിവാഹം കഴിഞ്ഞ നാലാം നാൾ ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യയും കാമുകനും….

വിവാഹം കഴിഞ്ഞ് നാലാം ദിവസം ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി . അഹമ്മദാബാദ് സ്വദേശിയായ ഭവിക് ആണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് സംഭവം.

ശനിയാഴ്ച ഭവിക് പായലിന്റെ വീട്ടിലേക്ക് പോയിരുന്നു. എന്നാൽ ഭവിക് വീട്ടിലെത്താതിരുന്നപ്പോൾ പായലിന്റെ പിതാവ് ഭവികിന്റെ പിതാവിനെ വിളിച്ചു. മകൻ നേരത്തെ ഇറങ്ങിയിട്ടുണ്ടെന്ന് ഭവികിന്റെ പിതാവ് പറഞ്ഞു. തുടർന്ന് പായലിന്റെ ബന്ധുക്കൾ ഭവികിനായി തിരച്ചിൽ ആരംഭിച്ചു. തിരച്ചിലിനിടെ ഭവികിന്റെ ഇരുചക്രവാഹനം റോഡിൽ വീണുകിടക്കുന്നത് കണ്ടെത്തി. ഇരുചക്രവാഹനത്തിലുണ്ടായിരുന്ന ആളെ മൂന്ന്‌പേർ ചേർന്ന് തട്ടിക്കൊണ്ടുപോയതായി ദൃക്‌സാക്ഷികളും പറഞ്ഞു. ഇരുചക്ര വാഹനത്തിലായിരുന്ന ഭവികിനെ കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷമായിരുന്നു തട്ടിക്കൊണ്ടുപോകൽ.

തുടർന്ന് പായലിന്റെ പിതാവ് പൊലീസിൽ പരാതി നൽകി. പൊലീസ് പായലിനെ ചോദ്യം ചെയ്തതോടെ സത്യം പുറത്താവുകയായിരുന്നു.

Related Articles

Back to top button