കെട്ടിടത്തിൽ നിന്ന് വീണ് ആലപ്പുഴ സ്വദേശി ഷാർജയിൽ മരിച്ചു…
ആലപ്പുഴ: ഗ്രാഫിക് ഡിസൈനർ ആയ മലയാളി യുവാവ് ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ആലപ്പുഴ വാടയ്ക്കൽ ഗുരുമന്ദിരം വാർഡിൽ കടപ്പുറത്ത് തയ്യിൽ വീട്ടിൽ കെ.ജെ. ജോസ് ആണ് മരിച്ചത്. 40 വയസ്സായിരുന്നു.