നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് പാഞ്ഞുകയറി… നാല് പേർക്ക്…

കുർളയിൽ വാഹനാപകടത്തിൽ 4 പേര് മരിച്ചു. നിയന്ത്രണം വിട്ട ബസ് കാൽനടയാത്രക്കാർക്ക് വേണ്ടിയുള്ള നടപ്പാതയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. 15 പേർക്ക് പരിക്കുകളുണ്ട്. ഇതിൽ ഏഴുപേരുടെ നില ഗുരുതരമാണ്.
ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അപകടം സംഭവിച്ചതിനു കാരണം ബ്രേക്ക് തകരാറായതാണോ മറ്റെന്തെങ്കിലും പ്രശ്നമാണോ എന്നതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.