മകനെ ‘പുഷ്പ’ എന്ന് വിളിച്ചിരുന്ന ആരാധിക….ഭർത്താവിന് കരൾ പകുത്ത് നൽകിയ ഭാര്യ…പ്രീമിയറിനിടെ തിരക്കൽ പെട്ട് മരിച്ചത്….
2001 പുഷ്പ ദ റൈസ് എന്ന ചിത്രം കണ്ടത് മുതല്‍ അഞ്ച് വയസുകാരനായിരുന്ന ശ്രീ തേജും അമ്മ രേവതിയും അല്ലു അര്‍ജുന്‍റെ പുഷ്പ എന്ന ചിത്രത്തിന്‍റെ കടുത്ത ആരാധകരായി. മൂന്ന് കൊല്ലത്തിനപ്പുറം പുഷ്പ 2 എന്ന ചിത്രം ഏറ്റവും ആദ്യം കാണാന്‍ അവര്‍ എത്തിയതും അതിനാല്‍ തന്നെയാണ്. പക്ഷെ പ്രിയ താരത്തിന്‍റെ ഇഷ്ടചിത്രം കാണാനുള്ള തീരുമാനം തന്‍റെ ജീവനാണ് കവരാന്‍ പോകുന്നത് എന്ന് രേവതിക്ക് അറിയില്ലായിരുന്നു.
പുഷ്പ എന്ന ചിത്രത്തിനോടുള്ള ഇഷ്ടം കൊണ്ട് ഒന്‍പത് വയസുള്ള മകന്‍ ശ്രീ തേജിനെ രേവതി 32 കാരിയായ രേവതി വിളിക്കുന്നത് തന്നെ പുഷ്പ എന്നാണ്. അതിനാല്‍ തന്നെ ബുധനാഴ്ച രാത്രി പുഷ്പ 2 പ്രിമീയര്‍ അരങ്ങേറിയപ്പോള്‍ അത് കാണാന്‍ കുടുംബ സമേതം പോകുന്നത് അവരെ സംബന്ധിച്ച് ഒരു സ്പെഷ്യല്‍ ദിവസം തന്നെയായിരുന്നു.