അമ്മു സജീവിന്റെ മരണം….കുടുംബം മുഖ്യമന്ത്രിയെ കാണാനെത്തി…

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിയായ അമ്മു സജീവിന്റെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന ആവശ്യവുമായി കുടുംബം മുഖ്യമന്ത്രിയെ കാണാനെത്തി. രാവിലെ 10.30 ന് മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്ന് കുടുംബം നേരത്തെ അറിയിച്ചിരുന്നു. ഓഫീസിലെത്തിയാണ് കുടുംബം മുഖ്യമന്ത്രിയെ കാണുക.

കഴിഞ്ഞ ദിവസമാണ് അമ്മു സജീവിന്റെ മരണത്തില്‍ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പ് ചേർത്തത്. പട്ടിക ജാതി, പട്ടിക വർഗ പീഡന നിരോധന നിയമമാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ഇത് സംബന്ധിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് വിദ്യാർത്ഥിനികളുമായുള്ള തെളിവെടുപ്പ് പൂർത്തിയായി. പ്രതികളുടെ കസ്റ്റഡി കാലാവാധി ഇന്ന് അവസാനിക്കും. പ്രതികളുടെ മൊബൈൽ ഫോണുകളും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.

Related Articles

Back to top button