തെങ്ങിൽ നിന്ന് വീണു…ആശുപത്രിയിലേക്ക് പോകുംവഴി ആംബുലൻസിന് തകരാർ… ആശുപത്രിയിലെത്തൻ വൈകിയതോടെ..

അതിരപ്പിള്ളി കണ്ണൻ കുഴിയിൽ കള്ള് ചെത്താൻ തെങ്ങിൽ കയറിയ തൊഴിലാളി വീണ് മരിച്ചു. കാടുകുറ്റി ഷാജു (50) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അതേസമയം, രോ​ഗിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചില്ലെന്ന് ആരോപിച്ച് കുടുംബം രം​ഗത്തെത്തി. രോഗിയുമായി ആശുപത്രിയിലേക്ക് കൊണ്ടുപോയ 108 ആംബുലൻസ് വേലൂക്കര വച്ച് ബ്രേക്ക്ഡൗണായിരുന്നു. പിന്നീട് രോഗിയെ ജീപ്പിലാണ് ചാലക്കുടിയിലെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്ന് വീട്ടുകാർ പരാതി പറഞ്ഞതായി സ്ഥലം എംഎൽഎയായ സനീഷ് കുമാർ ജോസഫ് പറഞ്ഞു.

ഷാജുവിൻ്റെ മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർ‌ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. ഭാര്യ- സലീല, നിഖില ഷാജു, നിഥില ഷാജു എന്നിവരാണ് മക്കൾ.

Related Articles

Back to top button