മോട്ടറിൽ നിന്ന് ഷോക്കേറ്റ് ആലപ്പുഴയിൽ ഗൃഹനാഥൻ മരിച്ചു…..
അരൂർ: ചന്തിരൂരിൽ ഷോക്കടിച്ച് ഗൃഹനാഥൻ മരിച്ചു. ചന്തിരൂർ വള്ളവനാട്ട് കളത്തിൽ ശിവപ്രസാദ് (57) ആണ് മരിച്ചത്. ചന്തിരൂർ പനത്തറ ദേവി ക്ഷേത്രത്തിലെ മാസപൂജക്ക് എത്തിയതായിരുന്നു ഇയാൾ. ഇത് ഇവരുടെ കുടുംബ ക്ഷേത്രമാണ്. ഞായറാഴ്ച രാവിലെ 9 മണിക്ക് ആണ് അപകടം ഉണ്ടായത്. പൂജയോടനു ബന്ധിച്ച് ക്ഷേത്രത്തിലെ ഇലട്രിക്ക് മോട്ടർ തകരാറിലായിരുന്നു. അതേ തുടർന്ന് ശിവപ്രസാദിൻ്റെ വീട്ടിലെ മോട്ടോർ കൊണ്ടു വന്ന് ക്ഷേത്രത്തിൽ വച്ച് പിടിപ്പിക്കുമ്പോഴാണ് മോട്ടറിൽ നിന്ന് ഷോക്കടിച്ചത്. ഷോക്കടിച്ച് തെറിച്ചു വീണ ഇയാളെ ഉടൻ തന്നെ എരമല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മത്സ്യ തൊഴിലാളി ആയിരുന്നു. ഭാര്യ മണി.അശ്വതി, നീനു മക്കളാണ്. വിനീഷ്, ശ്രീനാഥ് മരുമക്കളാണ്.