നടി കസ്തൂരി ജയിലിലും പ്രതിഷേധത്തിൽ.. ഊണും ഉറക്കവും….

തെലുങ്കർക്കെതിരായ വിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായ നടി കസ്തൂരി ജയിലിൽ പ്രതിഷേധിക്കുന്നു. രാത്രി ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയുമാണ് നടി ജയിലിലിലെ തന്റെ ആദ്യദിനം കഴിച്ചുകൂട്ടിയത്. നടിയെ തനിച്ച് ഒരു സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്. 644798 എന്നതാണ് താരത്തിന്റെ ജയിലിലെ നമ്പർ. ഇന്നലെ പ്രഭാത ഭക്ഷണം കഴിച്ചെങ്കിലും കസ്തൂരി ഉച്ചഭക്ഷണം ഒഴിവാക്കിയിരുന്നു. അതിനിടെ താരം ജാമ്യത്തിനായുള്ള നടപടികളും ആരംഭിച്ചു എന്നാണ് റിപ്പോർട്ട്.

ജാമ്യം തേടി നടി മേൽക്കോടതിയെ സമീപിച്ചു. 29 വരെയാണു നടിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഹൈദരാബാദിലെ ഒരു നിർമാതാവിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന നടി കസ്തൂരിയെ ശനിയാഴ്ച വൈകിട്ട് പ്രത്യേക പൊലീസ് സംഘമാണു പിടികൂടിയത്. ഹിന്ദു മക്കൾ കക്ഷി യോഗത്തിലെ വിവാദ പരാമർശത്തിന്റെ പേരിൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു ബിജെപി അനുഭാവിയായ നടിയുടെ പ്രസംഗം. പരാമർശത്തിനെതിരെ ആന്ധ്രയിലും തെലങ്കാനയിലും വൻ പ്രതിഷേധം ഉയർന്നു. വിവാദ പരാമർശത്തിന്റെ പേരിൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിനു പിന്നാലെ സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും നടിക്കെതിരെ കേസെടുത്തു.

Related Articles

Back to top button