ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു….ഇങ്ങനെ ജനങ്ങളുടെ കാശ് കുറെ പോകുന്നു….
ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നുവെന്നും ഇങ്ങനെ ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ടെന്നും സിനിമ സംവിധായകന്‍ ലാല്‍ജോസ്. കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂർ എൽ പി സ്കൂളിലെ 97 ആം ബൂത്തില്‍ ലാല്‍ ജോസ് വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോഴായിരുന്നു പ്രതികരണം. ചേലക്കരയില്‍ വികസനം വേണം.സ്കൂളുകൾ മെച്ചപ്പെട്ടു.പക്ഷ റോഡുകള്‍ ഇനിയും മെച്ചപ്പെടണം..തുടർച്ചയായി ഭരിക്കുമ്പോൾ പരാതികൾ ഉണ്ടാകും. തനിക്ക് സർക്കാരിനെതിരെ പരാതി ഇല്ല.ചേലക്കരയിലെ മത്സരം പ്രവചനാതീതമാണെന്നും ലാല്‍ജോസ് പറഞ്ഞു.
ചേലക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി യു ആര്‍.പ്രദീപ്,യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്, ബിജെപി സ്ഥാനാര്‍ത്ഥി കെ. ബാലകൃഷ്ണന്‍ എന്നിവരും രാവിലെ തന്നെ വോട്ട് രേഖപ്പെട്ടുത്തി.