ദുരൂഹ സാഹചര്യത്തിൽ വീട്ടമ്മയുടെ മരണം…അറസ്റ്റിലായിരിക്കുന്നത്…
പന്തീരാങ്കാവിൽ തമിഴ്നാട് സ്വദേശിയായ വീട്ടമ്മയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരുമകൻ കസ്റ്റഡിയിൽ. ഇന്നലെയാണ് അസ്മബീയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ ഭർത്താവ് മഹമൂദിനെയാണ് പാലക്കാട് നിന്നും കസ്റ്റഡിയിൽ എടുത്തത്. വീട്ടമ്മയുടെ ആഭരണം നഷ്ടമായിരുന്നു. കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.