‘കൈ’ തരാത്തത് മര്യാദയില്ലായ്മയെന്ന് പി.സരിൻ…കൈ’ ഉപേക്ഷിച്ചു പോയവർക്ക് കൈയില്ലെന്ന് രാഹുൽ…

നേരിൽ കണ്ടിട്ടും മുഖം തിരിച്ച ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും മര്യാദയില്ലായ്മ പാലക്കാട്ടുകാർ തിരിച്ചറിയുമെന്ന് ഡോ പി സരിൻ. ഷാഫി പറമ്പിൽ കണ്ണ് കൊണ്ട് കാണിച്ചതുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ തനിക്ക് കൈ തരാതിരുന്നതെന്നും ഡോ പി സരിൻ പറഞ്ഞു.

ഷാഫി പറയുന്നതേ രാഹുൽ ചെയ്യൂ. ഈ ആധിത്യമര്യാദ ഇല്ലായ്മക്ക് പാലക്കാട്ടുകാർ മറുപടി നൽകും. കൈ തരാത്തത്തിൽ തനിക്ക് വിഷമമില്ല, പക്ഷെ പാലക്കാട്ടുകാർക്ക് വേദനിച്ചിട്ടുണ്ടെന്നും സരിൻ കൂട്ടിച്ചേർത്തു.

എന്നാൽ കൈ വേണ്ടെന്ന് പറഞ്ഞവർ എല്ലാവരും ഇപ്പോൾ കൈക്ക് വേണ്ടി നടക്കുന്നെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു. അപ്പുറത്തെ കൈക്ക് ബലമില്ലാത്തതുകൊണ്ടാണോ വീണ്ടും കൈ ചോദിക്കുന്നത് എന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. പ്രവർത്തകരുടെ വികാരം മനസിലാക്കിയാണ് പെരുമാറുന്നത്. ഇതൊന്നുമല്ല പാലക്കാട്ട് ചർച്ചയാക്കേണ്ടതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.

Related Articles

Back to top button