ഹൈന്ദവ ആരാധനാലയങ്ങള്‍ രാഷ്ട്രീയ വിമുക്തമാക്കണം : കേരള ക്ഷേത്ര സമന്വയ സമിതി

മാവേലിക്കര: ഹൈന്ദവ ആരാധനാലയങ്ങളും ദേവസ്വം ബോര്‍ഡുകളും രാഷ്ട്രീയ മുക്തമാക്കണമെന്നും ഹൈന്ദവ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും നേരേ നടത്തുന്ന അവഹേളനങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍ അവസാനിപ്പിക്കണമെന്നും കേരള ക്ഷേത്ര സമന്വയ സമിതി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കുടശ്ശനാട്മുരളി ആവശ്യപ്പെട്ടു. മന്ത്രിമാര്‍ വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിക്കുന്നത് ഭക്തിയോടും ആചാരനിഷ്ഠകള്‍ പാലിച്ചുകൊണ്ടുമായിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ ആദ്യാക്ഷരം കുറിക്കുന്ന വേദികള്‍ ഹൈന്ദവ ആചാരങ്ങളേ അപമാനിക്കാനുളള അവസരമായി കാണരുത്.

മാവേലിക്കര കളത്തൂര്‍ക്കാവ് ശ്രീഭദ്രാ ഭഗവതി കുടുംബ ക്ഷേത്രത്തില്‍ നടന്ന ക്ഷേത്ര ബന്ധു പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ ജില്ലാപ്രസിഡന്റ് നിഖില്‍രാജ് അദ്ധ്യക്ഷനായി. പാഞ്ചജന്യം ഭാരതം ദേശീയ വൈസ് ചെയര്‍മാന്‍ എം.കെ ശശിയപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ.ജി.ശ്രീകുമാര്‍, ഡോ.ദയാല്‍, മുകുന്ദന്‍ കുട്ടി നായര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാര സമര്‍പ്പണവും ആദരിക്കല്‍ ചടങ്ങും നിര്‍വഹിച്ചു. പുരസ്‌കാരത്തിന് അര്‍ഹരായ ക്ഷേത്രം പ്രസിഡന്റ് എസ് ഉണ്ണികൃഷ്ണ പിളളയേയും, പുരാണപാരായണീയന്‍ മോഹനന്‍ പിളള ഗൗരീസദനത്തേയും പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാജനറല്‍ സെക്രട്ടറി സിന്ധു ചേലക്കോട്ട്, ഗണേശ് ജി,ബീനാ ദയാല്‍, രാമചന്ദ്രന്‍ പിളള, അഖില്‍.എസ് ഗോപാല്‍, കെ.ഗോപാലകൃഷ്ണ കുറുപ്പ്, പി.രാജന്‍പിളള എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button