കവരൈപ്പേട്ടൈ ട്രെയിന്‍ അപകടം അട്ടിമറി..അപകടത്തിന് മുന്‍പ് തന്നെ സര്‍ക്യൂട്ട് ബോക്സ് ഇളക്കിയെന്ന് സംശയം…
ചെന്നൈ കവരൈപ്പേട്ടൈ ട്രെയിന്‍ അപകടം അട്ടിമറിയെന്ന് സംശയം. അപകടത്തിന് മുന്‍പ് തന്നെ ആരോ സര്‍ക്യൂട്ട് ബോക്സ് ഇളക്കിയിരുന്നതായി സൂചന. ഇന്റര്‍ലോക്കിങ് സേഫ്റ്റി സംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമം നടന്നതായും സംശയമുണ്ട്. റെയില്‍വേയുടെ ടെക്നിക്കല്‍ എഞ്ചിനീയറിംഗ് സംഘം ഇന്ന് കവരൈപേട്ടയിലെത്തി നടത്തിയ പരിശോധനയിലാണ് സിഗ്നല്‍ സര്‍ക്യൂട്ട് ബോക്സ് മുന്‍പേ ഇളകിയതായി കണ്ടെത്തിയത്.
ഇന്റര്‍ലോക്കിംഗ് സംവിധാനത്തേയും മറ്റ് സുരക്ഷാ സംവിധാനങ്ങളേയും അട്ടിമറിക്കാന്‍ നീക്കം നടന്നതായും റെയില്‍വേ അധികൃതര്‍ സംശയിക്കുന്നുണ്ട്. ഇന്ന് ഉച്ച മുതല്‍ വൈകീട്ട് വരെയാണ് പരിശോധനകള്‍ നടന്നത്. അട്ടിമറിയാണോ എന്ന സംശയത്തില്‍ എന്‍ഐഎ കൂടുതല്‍ പരിശോധനകള്‍ നടത്തും. അപകടത്തില്‍ ഉന്നതതല അന്വേഷണം റെയില്‍വേ ആരംഭിച്ചിരുന്നു. ദക്ഷിണ റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ ഇ എം ചൗധരി അപകട സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.