ഭാര്യയോടൊപ്പമെത്തി വാടക വീടെടുത്തു..ആർക്കും സംശയം തോന്നിയില്ല..പക്ഷെ പോലീസെത്തിയപ്പോൾ കണ്ടത്….

രഹസ്യ വിവരത്തെ തുടര്‍ന്ന് കൊടുവള്ളി പോലീസ് നടത്തിയ അന്വേഷണത്തിൽ ദമ്പതികളുടെ വീട്ടിൽ നിന്നും ഒരു കിലോഗ്രാം കഞ്ചാവ് പിടികൂടി.പശ്ചിമ ബംഗാള്‍ മാള്‍ട്ട സ്വദേശി മനാറുല്‍ ഹുസൈന്‍(24) ആണ് കൊടുവള്ളി പൊലീസിന്റെ പിടിയിലായത്.കഞ്ചാവു വില്‍പനക്കിടെയാണ് ഇയാൾ പോലീസിന്റെ പിടിയിലായത്.തുടർന്ന് വീട്ടിലെത്തി നടത്തിയ അന്വേഷണത്തിൽ ഒരു കിലോഗ്രാം കഞ്ചാവ് കൂടി പിടികൂടുകയായിരുന്നു.

വട്ടപ്പാറ പൊയിലിലെ വാടക വീട്ടില്‍ ഇയാള്‍ കുടുംബ സമേതമാണ് താമസിച്ചിരുന്നത്. വില്‍പ്പന ലക്ഷ്യമിട്ട് ചെറിയ പായ്ക്കറ്റുള്ളായി സൂക്ഷിച്ചതായിരുന്നു കഞ്ചാവ്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരി വില്‍പ്പന നടത്തുന്നതായിരുന്നു ഇയാളുടെ പ്രധാന രീതിയെന്ന് പൊലീസ് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് 24കാരനായ ഭാര്യയും കുട്ടിയുമടക്കം ഇയാള്‍ വട്ടപ്പാറയിലെ പുതിയ താമസ സ്ഥലത്തെത്തിയത്. മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ പ്രതിയെ റിമാൻ‍ഡ് ചെയ്തു.

Related Articles

Back to top button