സെല്‍ഫി എടുക്കുന്നതിനിടെ ഗംഗാനദിയില്‍ വീണു രണ്ട് പേര്‍ക്ക് ദാരുണാന്ത്യം…..
സെല്‍ഫി എടുക്കുന്നതിനിടെ ഗംഗാനദിയില്‍ വീണ് രണ്ട് ആണ്‍കുട്ടികള്‍ മരിച്ചു. ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇരുവരും നദിയില്‍ വീണത്.മൂന്ന് പേരടങ്ങുന്ന സംഘമാണ് ബോട്ടിലുണ്ടായിരുന്നത്. യാത്രക്കിടെ സെല്‍ഫി എടുക്കുന്നതിനായി ബോട്ടിന്റെ അരികിലേക്ക് നീങ്ങിയതിനെ തുടര്‍ന്ന് ബാലന്‍സ് നഷ്ടപ്പെട്ട് ബോട്ട് മറിയുകയായിരുന്നു