‘വലിഞ്ഞുകയറി വന്നവരല്ല ക്ഷണിച്ചിട്ട് വന്നവർ’..എല്‍ഡിഎഫിനെതിരെ ഗുരുതര ആരോപണവുമായി ആര്‍ജെഡി…

രാജ്യസഭാ സീറ്റ് കിട്ടാത്തതില്‍ അസംതൃപ്തി അറിയിച്ച് ആര്‍ജെഡി രംഗത്ത്.എൽഡിഎഫിലേക്ക് ക്ഷണിച്ചിട്ടാണ് വന്നതെന്നും കടുത്ത അവ​ഗണനയാണ് നേരിടുന്നതെന്നും എം വി ശ്രേയാംസ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ സിപിഐഎം മാന്യത കാട്ടണമായിരുന്നു. രാജ്യസഭാ സീറ്റ് കാര്യത്തിൽ ചർച്ച പോലും ഉണ്ടായില്ലന്നും അദ്ദേഹം ആരോപിച്ചു.

ലോക്സഭാ സീറ്റിന്റെ കാര്യം 2024ൽ പരിഗണിക്കാമെന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും 2019ൽ ഉറപ്പുനൽകിയതാണ്. എന്നിട്ടും 2024 ൽ പരിഗണിച്ചില്ല. ആർജെഡി മുന്നണിയിലെ നാലാമത്തെ കക്ഷിയാണ്. എന്നാൽ, മുന്നണിയിൽ പതിനൊന്നാമത്തെ പാർട്ടിയായി മാത്രമേ പരിഗണിക്കുന്നുള്ളു.ജെഡിഎസിന് നൽകുന്ന പരിഗണന പോലും മുന്നണിയിൽ തങ്ങൾക്ക് നൽകുന്നില്ല.പാർട്ടി പ്രവർത്തകർ കടുത്ത അതൃപ്തിയിലാണ്. എൽഡിഎഫ് ഈ അവഗണന അവസാനിപ്പിക്കണമെന്നും എം വി ശ്രേയാംസ് കുമാർ പറഞ്ഞു. യുഡിഎഫിലേക്ക് പോകാനുള്ള രാഷ്ട്രീയ മാറ്റമൊന്നും ആഗ്രഹിക്കുന്നില്ല. തങ്ങൾ ഇടത് സ്വഭാവമുള്ള പാര്‍ട്ടിയാണ്. എൽഡിഎഫിൽ തന്നെ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button