ആലപ്പുഴയിൽ വീടിന് തീപിടിച്ചു…..

ആലപ്പുഴയിൽ വീടിന് തീപിടിച്ചു. രാവിലെ 10.25 ന് ആലപ്പുഴ പുന്നമടയിൽ തോട്ടത്തോട് പാലത്തിന് പടിഞ്ഞാറ് വശം ചാക്കോ ജോസഫ് പഴുക്കാറ ഹൗസ് എന്നയാളുടെ വീടിന് തീപിടിച്ചു. വീടിൻ്റെ രൂപകൂടിൻ്റ ഭാഗത്ത് നിന്നുണ്ടായ തീ താഴെ യുണ്ടായിരുന്ന സോഫസെറ്റിയിലേക്ക് പടർന്ന് മറ്റു ഗൃഹോപകരണങ്ങളിലേക്കും പടർന്ന് പിടിക്കുകയായിരുന്നു.സെറ്റിയിലുണ്ടായിരുന്ന ബാഗിലെ സ്പ്രെ ബോട്ടിലും അടുത്തുണ്ടായിരുന്ന സ്പ്രെ പെയിൻ്റ് ബോട്ടിലും തീയിൽ പൊട്ടിതെറിച്ചുണ്ടായ ശബ്ദം നാട്ടുകാരിൽ പരിഭ്രാന്തി ഉളവാക്കി .ആലപ്പുഴ അഗ്നി രക്ഷസേന സംഭവ സ്ഥലത്തെത്തി പ്രവർത്തിച്ച് കൂടുതൽ അപകടങ്ങൾ ഒഴിവാക്കി .അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ ഗ്രേഡ്. എം.എൻ. വേണുഗോപാലിൻ്റെ നേതൃത്വത്തിൽ ഫയർ ആൻ്റ് റസ്ക്യു ഓഫിസർമാരായ എ.ജെ. ബഞ്ചമിൻ ,സി.കെ.സജേഷ് , എച്ച്. പ്രശാന്ത് ,എസ്.സനൽകുമാർ , ജോബിൻ ജോസഫ് ,പി.പി. പ്രശാന്ത് ,എസ്.കണ്ണൻ ,വുമൺ ഫയർ ആൻ്റ് റസ്ക്യു ഓഫിസർമാരായ ബി. അഞ്ജലി ,എൻ.ആർ.ദർശന ,ഹോംഗാർഡ് ലൈജു എന്നിവരാണ് രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തത്

Related Articles

Back to top button