ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിനിടെ ഒരാൾക്ക് ദാരുണാന്ത്യം…

കോട്ടയം പാലായില്‍ ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിനിടെ ഒരാൾ മുങ്ങി മരിച്ചു.കരൂര്‍ സ്വദേശി ഉറുമ്പില്‍ രാജു (53) ആണ് മരിച്ചത്. പാലാ പയപ്പാർ അമ്പലത്തിന് സമീപത്തെ കവറുമുണ്ടയിൽ ചെക്ക്ഡാം തുറക്കുന്നതിനിടെ രാജുവിന്റെ കൈ പലകകൾക്കിടയിൽ കുരുങ്ങുകയായിരുന്നു. ഇതോടെയാണ് വെള്ളത്തില്‍ മുങ്ങി മരണം സംഭവിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വെള്ളത്തിൽ മുങ്ങിയശേഷം പലകകൾക്കിടയിൽ കയർ കുരുക്കാനുള്ള ശ്രമത്തിനിടെയാണ് കൈ കുടുങ്ങിയത്.കൈകള്‍ കുരുങ്ങിയതോടെ ഇദ്ദേഹത്തിന് പുറത്തേക്ക് വരാൻ സാധിച്ചില്ല.

Related Articles

Back to top button