മീൻപിടിക്കുന്നതിനിടെ കടലിൽ വീണു..മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം….
മീൻപിടിക്കുന്നതിനിടെ കടലിൽ വീണ് മത്സ്യത്തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം.പുതിയങ്ങാടി പള്ളിക്കണ്ടി മിത്രന്റെ മകൻ കെ.മിഥുൻ (28 )ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ പുതിയാപ്പ ഹാർബറിൽനിന്ന് മീൻപിടിക്കാനായി പോവുന്നതിനിടെയാണ് മിഥുൻ കടലിൽ വീണത്.കൂടെയുണ്ടായിരുന്നവർ ഉടൻതന്നെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.