നൃത്തപരിശീലനത്തിനിടെ 13കാരി കുഴഞ്ഞുവീണ് മരിച്ചു…..

നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. കാസർകോട് തൊട്ടി കിഴക്കേക്കരയിൽ പരേതനായ തായത്ത് വീട്ടിൽ രവീന്ദ്രന്റെ മകൾ ശ്രീനന്ദ (13) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ദാരുണസംഭവമുണ്ടായത്. കുഴഞ്ഞുവീണ കുട്ടിയെ ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പാക്കം ​ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലാണ് ശ്രീനന്ദ പഠിക്കുന്നത്. കുട്ടിക്ക് മറ്റ് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കൂടുതൽ മെഡിക്കൽ റിപ്പോർട്ടുകൾ പുറത്തുവന്നതിന് ശേഷം മാത്രമേ മരണകാരണം അറിയാൻ സാധിക്കൂ. സംസ്കാരം ഇന്ന് നടക്കും.

Related Articles

Back to top button