ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് കാലിൽ തറച്ചിരുന്നു..അവശനിലയിലായിരുന്ന 16 കാരൻ മരിച്ചു…

ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിൽ ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു.മഞ്ചവിളാകം കിടങ്ങുവിള രാജ് നിവാസിൽ അനിൽ രാജ്– പ്രിജി ദമ്പതികളുടെ മകൻ അലൻ (16) ആണ് ഇന്നലെ പുലർച്ചെ മരിച്ചത്.മരണകാരണം വ്യക്തമല്ല.കഴിഞ്ഞ വ്യാഴാഴ്ച ഫുട്ബോൾ കളിക്കിടെ അലന്റെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ളു തറച്ചിരുന്നു. വേദനഉണ്ടായിരുന്നെങ്കിലും ചികിത്സ തേടാതെ തമിഴ്‌നാട്ടിലേക്ക് പോയിരുന്നു.

മടങ്ങിയെത്തുമ്പോൾ ഛർദിയും വയറിളക്കവും പിടിപെട്ടു. അവശനായ അലനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .

Related Articles

Back to top button