വെസ്റ്റ് നൈല്‍ പനി..പാലക്കാടും മരണം….

വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിരിക്കെ വയോധികന്‍ മരിച്ചു .പാലക്കാട് കാഞ്ഞിക്കുളം സ്വദേശിയാണ് പനി ബാധിച്ച് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രദേശത്തെ വീടുകളില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തി. ഉറവിടം പരിശോധിച്ചു വരികയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

അതേസമയം തന്നെ കോഴിക്കോട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് വെസ്റ്റ് നൈല്‍ സ്ഥിരീകരിച്ചതില്‍ നാല് പേരും രോഗമുക്തി നേടിയിട്ടുണ്ട്. ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.

Related Articles

Back to top button