ബില്ലടച്ചില്ല..ഗൾഫിൽ മരിച്ച മലയാളിയുടെ മൃതദേഹം 12 ദിവസമായി ആശുപത്രിയിൽ…
ദുബായിൽ മരിച്ച ഗൃഹനാഥന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടുകയാണ് ഒരു കുടുംബം .കാരക്കാട് വള്ളിക്കാട്ടുവളപ്പിൽ സുരേഷ്കുമാർ (59) ആണ് ദുബായിലെ സൗദി ജർമൻ ഹോസ്പിറ്റലിൽ മരിച്ചത്. ബിൽ അടയ്ക്കാൻ ബാക്കിയുള്ളതിനാൽ കഴിഞ്ഞ 12 ദിവസമായി മൃതദേഹം ആശുപത്രിയിലാണ് .ദുബായിൽ വാഹനം ഓടിച്ചിരുന്ന സുരേഷ്കുമാർ ഏപ്രിൽ 5നാണ് പനിയെ തുടർന്നു സുഹൃത്തിനൊപ്പം ആശുപത്രിയിലെത്തിയത്.
വൈകാതെ ന്യൂമോണിയ സ്ഥിരീകരിച്ചു. സംസാരിക്കാൻ കഴിയാതെ 14 ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞു. ആശുപത്രിയിൽ പോകുന്നതിനു മുൻപ് സുരേഷ്കുമാർ വീട്ടിലേക്ക് വിളിച്ചിരുന്നു.എന്നാൽ പിന്നീട് വിവരം ഇല്ലാത്തതിനെ തുടർന്ന് സുരേഷ്കുമാറിന്റെ ഭാര്യ സുപ്രിയ പല പ്രവാസി സംഘടനകളെയും അറിയിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാരുകളുടെയും പ്രവാസി സംഘടനകളുടെയും സഹായം തേടുകയാണ് ഈ കുടുംബം.