കേരളത്തിലെ ഒരു ജില്ലാ തന്നാണ് മലപ്പുറവും…മലപ്പുറമെന്ന് കേട്ടാൽ ഗണേഷ്‌കുമാർ രോഷം കൊള്ളുന്നത് എന്തിനെന്ന് സിഐടിയു….

ഗതാഗത വകുപ്പ് മന്ത്രിക്കെതിരെ രൂക്ഷ പ്രതികരണവുമായി സിഐടിയു. മലപ്പുറത്തെ മാഫിയ എന്ന മന്ത്രിയുടെ പരാമര്‍ശത്തിനെതിരെയാണ് സിഐടിയു രംഗത്തുവന്നത്. മലപ്പുറം എന്ന് കേള്‍ക്കുമ്പോള്‍ രോഷം കൊള്ളുന്നത് മന്ത്രിയുടെ വേറെ സൂക്കേടാണ്. കേരളത്തിലെ 86 ഇടങ്ങളിലും സമരം ഉണ്ട്. സമരം നടത്തുന്നത് തൊഴിലാളികളാണ് മാഫിയകള്‍ അല്ല. ഗതാഗത മന്ത്രിയുടെത് അധിക്ഷേപ പരാമര്‍ശമാണെന്നും പാരമാര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്നും സിഐടിയു ആവശ്യപ്പെട്ടു.തൊപ്പിയും തലേക്കെട്ടും കാണുമ്പോഴുള്ള പ്രതിഷേധമാണ്. സമര മാര്‍ഗത്തെയാണ് മന്ത്രി അധിക്ഷേപിച്ചത്. ആര്‍ടിഒ ഓഫീസിലെ അഴിമതിക്ക് ഉത്തരവാദികള്‍ മന്ത്രിക്ക് കീഴിലെ ഉദ്യോഗസ്ഥരാണ്. സംസ്ഥാനത്ത് ഉടനീളം പ്രതിഷേധമുണ്ട്. തിരുവനന്തപുരത്ത് സമരമുണ്ട്. അതൊന്നും മാഫിയ അല്ലേ. അതില്‍ മലപ്പുറത്തെ മാത്രം എന്തിനാണ് അധിക്ഷേപിക്കുന്നത്. കേരളത്തിലെ ഒരു ജില്ല തന്നെ അല്ലേ മലപ്പുറവും. മന്ത്രിക്ക് വേറെ ഉദ്ദേശങ്ങള്‍ ഉണ്ടാകുമെന്നും ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു )ജില്ലാ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.

Related Articles

Back to top button