ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു…

വൈക്കത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീർ ( 35 )ആണ് മരിച്ചത്.വൈക്കം ബീച്ചിലെ ഗ്രൗണ്ടിൽ ഇന്ന് വൈകിട്ട് ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് ഷമീർ കുഴഞ്ഞ് വീണത്.

കുഴഞ്ഞ് വീണ ഷമീറിനെ ഉടൻ തന്നെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ മുതൽ വൈക്കം ബീച്ചിൽ ക്രിക്കറ്റ് ടൂർണമെന്‍റ് സംഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് ഷമീർ കളിക്കാൻ എത്തിയത്.

Related Articles

Back to top button