കൂട്ടുകാർക്കൊപ്പം നിൽക്കവേ യുവാവ് കുഴഞ്ഞുവീണു മരിച്ചു..സൂര്യാഘാതമെന്ന് സംശയം…

പാലക്കാട്‌ യുവാവ് കുഴഞ്ഞു വീണു മരിച്ചു.എതിർപ്പണം ശബരി നിവാസിൽ പി.രമണിയുടെയും (മച്ചാൻ) അംബുജത്തിന്റെയും മകൻ ആർ.ശബരീഷ് (27) ആണ് മരിച്ചത്.ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം.രാവിലെ കൂട്ടുകാർക്കൊപ്പം നിൽക്കുന്നതിനിടെ അവശത അനുഭവപ്പെട്ട ശബരീഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല .

സൂര്യാഘാതം ആണോ മരണകാരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Related Articles

Back to top button