അച്ഛന് ഭക്ഷണത്തിൽ വിഷം കൊടുത്ത് കൊന്ന ആയൂർവേദ ഡോക്ടർ നേപ്പാളിൽ മരിച്ച നിലയിൽ….

അച്ഛന് ഭക്ഷണത്തിൽ വിഷം ചേർത്ത് കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ആയുർവേദ ഡോക്ടർ നേപ്പാളിൽ മരിച്ച നിലയിൽ .എടക്കുളം അമ്മാനത്ത് പരേതരായ ശശിധരന്റെയും ബിന്ദുവിന്റെയും മകൻ മയൂർനാഥാണ് (26) മരിച്ചത് . ഒരു വർഷം മുൻപായിരുന്നു ഇയാൾ അച്ഛനു പ്രാതലിൽ വിഷം നൽകി കൊലപ്പെടുത്തിയത്.ചെറുപ്പം മുതൽ അച്ഛനോട് തോന്നിയ വൈരാഗ്യമായിരുന്നു കൊലപാതകത്തിലേക്ക് യുവാവിനെ നയിച്ചത്.

തുടർന്ന് ജാമ്യത്തിലിറങ്ങിയ യുവാവിനെ ചികിത്സയ്ക്കായി ബന്ധുക്കൾ മലപ്പുറം ജില്ലയിൽ ഒരു സ്വകാര്യ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു .എന്നാൽ ആരോടും പറയാതെ മയൂർ നാഥ്‌ ഇവിടെനിന്നും രക്ഷപെട്ടു .യുവാവ് അപസ്മാര രോഗിയായിരുന്നു.നേപ്പാളിൽ താമസിച്ചിരുന്ന കേന്ദ്രത്തിലെ കുളത്തിൽ മയൂർനാഥ് കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിമരിച്ചതായാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.നേപ്പാളിലെത്തിയ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം അവിടെ സംസ്കരിച്ചു.

ഓൺലൈനായി വാങ്ങിയ രാസവസ്തുക്കൾ ഭക്ഷണത്തിൽ കലർത്തി നൽകിയാണ് മയൂർനാഥ് പിതാവിനെ കൊലപ്പെടുത്തിയിരുന്നത്. ആദ്യം ഭക്ഷ്യവിഷബാധയാണെന്ന് കരുതിയിരുന്ന മരണം പോലീസിന്റെ വിദഗ്ധ അന്വേഷണത്തിൽ കൊലപാതകം ആണെന്ന് തെളിയുകയായിരുന്നു.

Related Articles

Back to top button