അമ്പലപ്പുഴയിൽ കാർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു….
അമ്പലപ്പുഴ: കരുമാടിയിൽ കാർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കരുമാടി വടക്കേ പുതുക്കോടം വീട്ടിൽ പരേതനായ സുകുമാര കൈമളിന്റേയും- വിജയകുമാരിയുടേയും മകൻ ഗിരീഷ് കുമാർ (കണ്ണൻ 49) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ കരുമാടി ഗുരുമന്ദിരം ജംഗ്ഷനിൽ സ്കൂട്ടറിൽ എത്തി ആർ.ഒ പ്ലാൻ്റിൽ നിന്നും വെള്ളം ശേഖരിച്ച് മടങ്ങവെ ഗിരീഷിന്റെ സ്കൂട്ടറിൽ ഓട്ടോറിക്ഷയെ മറികടന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഗുരുതരാവസ്ഥയെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത് .
ഭാര്യ: സജിതാദേവി .
മക്കൾ: ദേവിക, ദേവനന്ദൻ