നാരങ്ങാ സോഡ കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…

ദാഹം തോന്നുമ്പോൾ നാരങ്ങാ സോഡ കുടിക്കാൻ പലരും ഇഷ്ടപെടാറുണ്ട്. എന്നാൽ, നാരങ്ങാ സോഡ അമിതമായി കുടിച്ചാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഏറെയാണ്. സോഡ ചേര്‍ക്കുമ്പോള്‍ നാരങ്ങയുടെ സ്വാഭാവിക ഗുണങ്ങൾ ഇല്ലാതാകും. അതുകൊണ്ടു തന്നെ, സോഡയും നാരങ്ങയും ചേര്‍ത്തുള്ള പാനീയം ആരോഗ്യത്തിനു ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും.ലെമണ്‍ സോഡയില്‍ അടങ്ങിയിരിക്കുന്ന ഷുഗര്‍ പല്ലുകള്‍ക്ക് ദോഷം ചെയ്യും. പ്രമേഹമുള്ളവര്‍ സോഡ പാനീയങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. സ്ഥിരമായി സോഡ ഉപയോഗിക്കുന്നവരിൽ പൊണ്ണത്തടി, ഹൃദയമിടിപ്പ് കൂടുക, ഉറക്കക്കുറവ് തുടങ്ങിയ കണ്ടുവരുന്നു. അതുകൊണ്ട് നാരങ്ങാസോഡ പതിവായി കുടിക്കുന്ന ശീലമുള്ളവര്‍ അത് ഒഴിവാക്കണം. സോഡയ്ക്ക് പകരം ഇഞ്ചിയോ തേനോ നാരങ്ങാവെള്ളത്തില്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.

Related Articles

Back to top button