സ്ഥിരമായി ഷവറില്‍ നിന്ന് കുളിക്കുന്നവർ അറിയാൻ…

നിത്യവും കുളിക്കുന്നത് വൃത്തിയുടെ ഭാഗമാണ്. പ്രത്യേകിച്ചും രണ്ടു നേരം കുളിക്കുന്ന ശീലം നമ്മളിൽ പലർക്കുമുണ്ട്. എന്നാൽ, ഷവറില്‍ നിന്ന് കുളിക്കാന്‍ ഇഷ്ടപ്പെടുന്നവർ അറിയേണ്ട ഒരു കാര്യമുണ്ട്. ഷവറില്‍ നിന്നും സ്ഥിരമായി കുളിക്കുന്നത് മുടികളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല.

ഷവറില്‍ നിന്നുള്ള കുളി ശീലമാലക്കിയവർക്ക് മുടി കൊഴിയുന്നത് കൂടുതലാണ്. ശക്തമായി വെള്ളം തലയിലേക്ക് പതിക്കുമ്പോള്‍ ബലക്ഷയമുളള മുടിയിഴകള്‍ പെട്ടെന്ന് നഷ്ടമാകും. അതുപോലെ തന്നെ, കുളി കഴിഞ്ഞ് അമിത ശക്തിയോടെ തല തുവര്‍ത്തുന്നതും മസാജ് ചെയ്യുന്നതും മുടി നഷ്ടമാക്കാൻ കാരണമാകാറുണ്ട്

കുളി കഴിഞ്ഞ് വളരെ സാവകാശം മാത്രം മുടി തുവര്‍ത്തുവാനും ചീകുവാനും പാടുള്ളൂ. കൂടാതെ, മൃദുവും പല്ലുകള്‍ തമ്മിലുള്ള അകലം കൂടിയിട്ടുള്ളതുമായ ചീപ്പുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

Related Articles

Back to top button