വാഴപ്പഴത്തിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്…
വാഴപ്പഴം കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമായിരിക്കും. ശരീരത്തിനാവശ്യമായ പോഷകങ്ങള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6, പൊട്ടാസ്യം, മറ്റ് ധാതുക്കള്‍, ഫോളേറ്റ് തുടങ്ങി പല ഘടകങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് ഇവ. എന്നാല്‍, ചില ഭക്ഷണ വിഭവങ്ങള്‍ പഴത്തിനൊപ്പം കഴിക്കുന്നത് നല്ലതല്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ വാഴപ്പഴത്തിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളെ പരിചയപ്പെടാം.
പാലുൽപന്നങ്ങള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പഴത്തില്‍ പ്രോട്ടീന്‍, ഫൈബര്‍, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങി നിരവധി പോഷകങ്ങള്‍ ഉണ്ട്. ഇവ കൊഴുപ്പും മറ്റ് പോഷകങ്ങളും അടങ്ങിയ പാലിനൊപ്പം ചേരുമ്പോള്‍, പോഷകങ്ങളുടെ അളവ് വളരെയധികം കൂടും. ഇത് ചിലരില്‍ ദഹന പ്രശ്നങ്ങളും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയും ഉണ്ടാകാം. അതിനാല്‍ അത്തരക്കാര്‍ പാലിനൊപ്പം പഴം കഴിക്കരുത്.
സിട്രസ് ഫ്രൂട്ടുകളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങളിലും വാഴപ്പഴത്തിലും ആസിഡുകളുണ്ട്. അതിനാല്‍ ഇവ ഒരുമിച്ച് കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങല്‍ ഉണ്ടാക്കാം.