പുന്നപ്രയിലെ അപകടം: മരിച്ചത് വണ്ടാനം സ്വദേശി
ദേശീയപാതയിൽ കപ്പക്കട ഭാഗത്ത് ട്രെയിലറിൽ തട്ടി റോഡിൽ വീണ് ലോറി കയറി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. പുന്നപ്ര അറവുകാട് ഐ.ടി.സിയിലെ ഒന്നാം വർഷ വിദ്യാർത്ഥിയും നീർക്കുന്നം അഞ്ചിൽ വീട്ടിൽ സന്തോഷിൻ്റെ മകൻ അഭിഷേക് (19) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന അമ്പലപ്പുഴ കോമന സ്വദേശി ഉണ്ണി (18) യെ ആലപ്പുഴയിലെ സ്വകാര്യ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെ ആയിരുന്നു അപകടം. കപ്പക്കട ഭാഗത്ത് വെച്ച് മുന്നിൽ പോയ ട്രെയിലറിൽ തട്ടി റോഡിനു മദ്ധ്യേ വീണ അഭിഷേകിൻ്റെ ദേഹത്തിലൂടെ അടൂർ ഭാഗത്തേക്കു പോകുകയായിരുന്ന ലോറി കയറി ഇറങ്ങുകയായിരുന്നു. എതിർദിശയിൽ റോഡരുകിൽ വീണ ഉണ്ണി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.