മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 84 ദിവസം പ്രായമായ ഇരട്ടക്കുഞ്ഞുങ്ങളിൽ….ദേഹത്ത് നീല നിറം വ്യാപിച്ച നിലയിൽ കണ്ടെത്തിയ….

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 84 ദിവസം പ്രായമായ ഇരട്ടക്കുഞ്ഞുങ്ങളിൽ ഒരാൾ മരിച്ചു. പാലക്കാട് മണ്ണാർക്കാട് ചങ്ങലീരി പള്ളിപ്പടി സ്വദേശിനി അംനയുടെ 84 ദിവസം പ്രായമായ ഇരട്ട കുഞ്ഞുങ്ങളിൽ ആൺകുട്ടിയാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം.

പാൽ കുടിച്ച് ഉറങ്ങിയ കുഞ്ഞിനെ തൊട്ടിലിൽ കിടത്തുകയും രാവിലെ നീലനിറം വ്യാപിച്ചതായി കണ്ടെത്തുകയുമായിരുന്നു. തുടർന്ന് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Related Articles

Back to top button