സ്വകാര്യ ബസ് വളവ് വീശിയെടുത്തു… ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ് വീട്ടമ്മ…ചികിൽസയിലിരിക്കെ…

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്നു തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു. പന്നൂര്‍ മംഗലത്ത് (കളമ്പാകുളത്തില്‍) പരേതനായ ഏബ്രഹാമിന്റെ ഭാര്യ  അന്നക്കുട്ടി (70) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 5.30ഓടെ ചെപ്പുകുളം പള്ളിക്കുസമീപമായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. 

വേഗതയിലെത്തിയ ബസ് വളവ് തിരിയുന്നതിനിടെ അന്നക്കുട്ടി വാതിലിലൂടെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ അന്നക്കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിവെത്തിച്ചു. മുതലക്കോടം ഹോളിഫാമിലി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. സംസ്‌കാരം ഇന്ന്    വൈകുന്നേരം നാലിന് പന്നൂര്‍ സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ നടക്കും. മക്കള്‍ : ആശ, അജോ, പരേതനായ അജി. മരുമക്കള്‍: രജിത, ജോയ്സ്. 

Related Articles

Back to top button