65കാരി വീട്ടിനുള്ളിൽ മരിച്ച നിലയിൽ…
തിരുവനന്തപുരം ബാലരാമപുരത്ത് 65കാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തേമ്പാമുട്ടം സ്വദേശി ശ്യാമ ഭാസ്കർ ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്നു ദിവസത്തിലേറെ പഴക്കമുണ്ട്.
ദുർഗന്ധം കാരണം പരിസരവാസികൾ പോലീസിൽ അറിയിച്ചതിനെ തുടന്ന് പോലീസ് എത്തി അകത്ത് കിടന്നപ്പോഴാണ് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കട്ടിലിൽ നിന്നും നിലത്തേക്ക് വീണു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.