57കാരനായ ബബ്ലു പൃഥ്വിരാജ് വീണ്ടും വിവാഹിതനാകുന്നു…വധുവിന്….
തെന്നിന്ത്യന്‍ നടന്‍ ബബ്ലു പൃഥ്വിരാജ് വീണ്ടും വിവാഹിതനാകുന്നു. 57കാരനായ ബബ്ലു തന്നേക്കാള്‍ 33 വയസിന് താഴെയുള്ള ശീതള്‍ എന്ന പെണ്‍കുട്ടിയുമായി ഡേറ്റിംഗിലാണ്. ഇരുവരും ഉടൻ തന്നെ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഭാര്യയില്‍ നിന്ന് വേര്‍പിരിഞ്ഞ ബബ്ലു 27 വയസുള്ള മകൻ അഹദിനൊപ്പമാണ് താമസം. ബബ്ലു വിവാഹം കഴിക്കാന്‍ പോകുന്ന ശീതള്‍ അദ്ദേഹത്തിന്റെ മകനേക്കാള്‍ ചെറുപ്പമാണ്. അഹദും ശീതളും തമ്മില്‍ മൂന്ന് വയസിന്റെ വ്യത്യാസം മാത്രമാണുള്ളത്.
അഹദുമായുള്ള പ്രായവ്യത്യാസത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ ശീതൾ വ്യക്തമാക്കിയിരുന്നു. അഹദിന് ഇപ്പോള്‍ 27 വയസുണ്ട്. നിങ്ങള്‍ക്ക് 24 വയസായി. അഹാദിനെ പരിപാലിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടോ? എന്ന ചോദ്യത്തിന്, ‘അഹദിന് 27 വയസായി. അവന് എന്നെക്കാള്‍ പ്രായം കൂടുതലാണ്. പക്ഷേ അവന്‍ ഇപ്പോഴും ഒരു കുട്ടിയാണ്. നിങ്ങള്‍ അഹാദിനെ കണ്ടുമുട്ടിയാല്‍, അവനില്‍ നിന്ന് നിങ്ങള്‍ക്ക് ധാരാളം പോസിറ്റീവ് എനര്‍ജി ലഭിക്കും. അവന്‍ അടുത്തുള്ളതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്,’ എന്നായിരുന്നു ശീതള്‍ നൽകിയ മറുപടി.
ആന്ധ്രാപ്രദേശ് സ്വദേശിനിയായ ശീതള്‍ ജിം പരിശീലകയാണ്. ജിമ്മില്‍ വെച്ചാണ് ശീതളും ബബ്ലു പൃഥ്വിരാജും കണ്ടുമുട്ടിയത്. വിവാഹ ബന്ധം വേര്‍പെടുത്തിയതോടെ ഏകാന്തത അനുഭവപ്പെട്ടിരുന്നുവെന്നും ഈ സമയത്താണ് ശീതളിന്റെ കടന്നുവരവെന്നും ബബ്ലു പറയുന്നു. ഇരുപത്തിനാല് വയസുകാരിയാണെങ്കിലും ശീതള്‍ പക്വതയുള്ള വ്യക്തിയാണെന്നും ബബ്ലു അഭിപ്രായപ്പെട്ടു. പ്രായവ്യത്യാസത്തെ വെറും അക്കങ്ങളായാണ് താൻ കണക്കാക്കുന്നത്. ‘ശീതളിന്റെ മാതാപിതാക്കള്‍ക്ക് ഈ ബന്ധത്തില്‍ എതിര്‍പ്പില്ലെങ്കില്‍ പിന്നെ ആളുകള്‍ എന്താണ്?’ എന്നായിരുന്നു തനിക്കെതിരെ ഉയര്‍ന്ന ട്രോളുകളോട് ബബ്ലുവിന്റെ മറുപടി.