ഒരുമിച്ചിരുന്ന് മദ്യപാനം…പിന്നാലെ വാക്കുതർക്കം…കൊല്ലത്ത് 45കാരനെ 19കാരന് വെട്ടിക്കൊന്നു…
45-year-old man hacked to death by 19-year-old man in Kollam
കൊല്ലത്ത് 45 കാരനെ 19കാരൻ വെട്ടിക്കൊന്നു. മൺറോ തുരുത്ത് സ്വദേശി സുരേഷ് ബാബു (45) വിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. മൺറോ തുരുത്ത് സ്വദേശി ബണ്ടി ചോർ എന്നറിയപ്പെടുന്ന അമ്പാടിയാണ് കൊല നടത്തിയത്. പ്രതിയാക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. മദ്യപാനത്തിന് ശേഷമുള്ള വാക്കുതർക്കത്തിനിടെയാണ് അരുംകൊല നടന്നത്.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. സുരേഷ് ബാബുവും അമ്പാടിയും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു തുടർന്നുണ്ടായ തർക്കത്തിലാണ് കൊലപാതകം നടന്നത്. സുരേഷ് ബാബുവിന്റെ മൃതദേഹം പോസ്റ്റ്മോര്ട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.