ബ്രഡും മുട്ടയും കഴിച്ചയുടനെ നാല് വയസ്സുകാരന് ശാരീരികാസ്വാസ്ഥ്യം… ആശുപത്രിയിലേക്ക് പോകുംവഴി…
സ്‌കൂളില്‍ പോകുന്നതിന് മുന്‍പ് പ്രഭാത ഭക്ഷണമായി ബ്രഡും മുട്ടയും കഴിച്ച നാല് വയസ്സുകാരൻ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. മലപ്പുറം കോട്ടക്കലില്‍ ആണ് സംഭവം. അസം സ്വദേശികളായ അമീറിന്‌റെയും സൈമയുടെയും മകനായ റജുല്‍ ആണ് മരിച്ചത്. കോട്ടക്കല്‍ യുപി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയാണ് റജുല്‍. പ്രഭാത ഭക്ഷണം കഴിച്ചയുടനെ കുട്ടിയുടെ വായില്‍ നിന്ന് നുരയും പതയും വരുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ സ്‌കൂളിലേക്ക് പോകുന്നതിന് മുന്‍പായി മാതാവ് ബ്രഡും മുട്ടയും നല്‍കിയിരുന്നു. ഇത് കഴിച്ചതിന് പിന്നാലെ ക്ഷീണം തോന്നിയ റജുല്‍ കിടന്നുറങ്ങുകയായിരുന്നു. അല്‍പ്പസമയത്തിനകം കുട്ടിയുടെ വായില്‍ നിന്നും നുരയും പതയും വന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തും മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്കാരം ഇന്ന് നടക്കും.