മധുവിധു ആഘോഷത്തിന് ബീച്ചിലെത്തി..പ്രകൃതിക്ഷോഭം ഉണ്ടായിരുന്നെങ്കിലും തെളിഞ്ഞ ആകാശം.. പെട്ടെന്നുണ്ടായ മിന്നലേറ്റ് 29കാരന് ദാരുണാന്ത്യം..

മധുവിധു ആഘോഷത്തിന് ബീച്ചിലെത്തിയ 29കാരന് മിന്നലേറ്റ് ദാരുണാന്ത്യം. അമേരിക്കയിലെ ഫ്ലോറിഡയിലെ പ്രമുഖ ബീച്ചിൽ വച്ചാണ് 29കാരന് മിന്നലേറ്റത്. കൊളറാഡോ സ്വദേശികളായ നവദമ്പതികളാണ് ഹണിമൂൺ ആഘോഷത്തിനായി ഫ്ലോറിഡയിലെത്തിയത്. മിന്നലേറ്റ ഉടൻ തന്നെ സിപിആർ അടക്കമുള്ള ചികിത്സ ലഭ്യമാക്കിയ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ന്യൂ സ്മിർനാ ബീച്ചിൽ വച്ചാണ് അപകടമുണ്ടായത്. യുവാവിന് മാത്രമല്ല മിന്നലേറ്റതെന്നും സമീപത്തെ ഗോൾഫ് കോഴ്സിലുണ്ടായിരുന്ന രണ്ട് പേർക്കും മിന്നലേറ്റിട്ടുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇവർക്ക് പരിക്കുകളുണ്ടെങ്കിലും ആരോഗ്യ നിലയിൽ ആശങ്കയില്ലെന്നാണ് പൊലീസ് വിശദമാക്കിയത്. ജേക്ക് റോസെൻക്രാൻസ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രകൃതിക്ഷോഭം ഉണ്ടായിരുന്നെങ്കിലും തെളിഞ്ഞ ആകാശമുണ്ടായിരുന്നതിനാൽ നിരവധി പേ‍ർ ബീച്ചിലുണ്ടായിരുന്ന സമയത്താണ് ഇടിമിന്നലുണ്ടായത്.

Related Articles

Back to top button