വിധവയായ 24കാരിയെ പ്രണയിച്ചു, 21കാരനെ യുവതിയുടെ ബന്ധുക്കൾ കാർ കയറ്റി കൊന്നു
തമിഴ്നാട് മധുരയിൽ വിധവയായ 24കാരിയെ പ്രണയിച്ച 21കാരനെ യുവതിയുടെ ബന്ധുക്കൾ കാർ കയറ്റി കൊന്നു. പൊട്ടപ്പട്ടി സ്വദേശി സതീഷ്കുമാർ ആണ്കൊല്ലപ്പെട്ടത്. രണ്ട് മക്കളുടെ അമ്മയായ രാഘവിയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലെത്തിയത്. പൊലീസ് സ്റ്റേഷനിലെ അനുരഞ്ജന ചർച്ചയ്ക്ക് ശേഷം ഇരുവരും ടൂ വീലറിൽ പോകാുമ്പോൾ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ രാഘവി ചികിത്സയിലാണ്.