പിതാവിനൊപ്പം പച്ചക്കറി കടയിൽ ജോലി… ജിമ്മിൽ പോകുന്നത് പതിവ്… വ്യായാമം ചെയ്യുന്നതിനിടെ ഇരുപതുകാരൻ കുഴഞ്ഞുവീണ് മരിച്ചു…

20 year old man collapsed and died

വയനാട് അമ്പലവയലിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ 20 വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു. അമ്പലവയൽ കുപ്പക്കൊല്ലി സ്വദേശി സൽമാൻ ആണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇന്ന് രാവിലെയാണ് സംഭവം. പിതാവിനൊപ്പം പച്ചക്കറി കടയിൽ ജോലി ചെയ്യുകയായിരുന്നു സൽമാൻ. കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. മറ്റ് അസുഖങ്ങളൊന്നും  ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം. 

Related Articles

Back to top button