കനത്ത മഴയിലെ വെള്ളക്കെട്ടിൽ വീണ് 18കാരനായ വിദ്യാർത്ഥി മരിച്ചു…
കോട്ടയം ഒളശ്ശയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കോട്ടയം ബസേലിയസ് കോളേജ് വിദ്യാർത്ഥിയായ ഒളശ മാവുങ്കൽ അലൻ ദേവസ്യ (18)യാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് അലൻ വെള്ളത്തിൽ വീണത്. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് നടത്തിയ പരിശോധനയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കിട്ടിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റിയിരിക്കുകയാണ്.