കല്യാണ വീട്ടിലെ ഡിജെ മ്യൂസിക്.. 15കാരി തളർന്നു വീണു…പെൺകുട്ടി വേദന കൊണ്ട് പുളയുമ്പോൾ…
ഡോക്ടർമാർ ചികിത്സ നൽകാൻ വൈകിയത് കാരണം പെൺകുട്ടി മരണപ്പെട്ടുവെന്നാരോപണം. പെണ്‍കുട്ടിയുടെ കുടുംബമാണ് ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. 15കാരിയായ പിങ്കി കുമാരി എന്ന പെണ്‍കുട്ടി വേദന കൊണ്ട് പുലമ്പുകയായിരുന്നുവെന്നും ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞാണ് ഡോക്ടർമാർ പോലും അടുത്തു വന്നതെന്നും പരാതിയിൽ പറയുന്നു. ബിഹാറിലെ റാസിദ്പൂറിലാണ് സംഭവം
അയൽപക്കത്തെ വീട്ടിൽ നടന്ന വിവാഹ ചടങ്ങിന്റെ ഭാഗമായി ഉച്ചത്തിലുള്ള ഡിജെ മ്യൂസിക് കേട്ട് പെണ്‍കുട്ടി ബോധരഹിതയാവുകയായിരുന്നു. പെട്ടെന്ന് തന്നെ ഒരു ബൈക്കിൽ ഒരു പെണ്‍കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതായി കുടുംബം. എന്നാൽ ആശുപത്രിയിൽ ചികിത്സയുടെ പേരിൽ ഔപചാരികതകൾ മാത്രമാണ് നടത്തിയതെന്ന് ഓട്ടോ റിക്ഷാ ഡ്രൈവറായ പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
ഹൃദ്രോഗമുള്ള പെണ്‍കുട്ടിയെ ശേഷം ആശുപത്രിയിൽ പെട്ടെന്ന് തന്നെ എത്തിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞു. പെൺകുട്ടി വേദന കൊണ്ട് പുളയുമ്പോൾ ചികിത്സയ്ക്കായി ആശുപത്രിയിൽ ഒരു മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നതായും കുടുംബം ആരോപിക്കുന്നു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അശ്രദ്ധ കാണിച്ച ഡോക്ടർക്കും മറ്റ് ജീവനക്കാർക്കുമെതിരെ നടപടിയെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രിക്ക് മുന്നിൽ കുടുംബവും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു